¡Sorpréndeme!

Breaking : പിണറായി വിജയന് വധഭീഷണി | Oneindia Malayalam

2017-12-29 287 Dailymotion

Threat to Chief Minister Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന് അജ്ഞാതന്റെ വധഭീഷണി. പിണറായി വിജയനെ ഇന്ന് തന്നെ വധിക്കുമെന്നാണ് ഭീഷണി. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഇന്ന് തന്നെ വധിക്കുമെന്ന് പറഞ്ഞ ശേഷം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് ചോദിച്ചറിയാന്‍ ശ്രമിച്ചുവെങ്കിലും അതിന് തയ്യാറാവാതെ അജ്ഞാതന്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിമ്മില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിമ്മിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഭീഷണിക്കോള്‍ വന്ന സിം ഉപയോഗിക്കുന്നത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സമ്മേളന സ്ഥലത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.